അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടങ്ങോട് അരിക്കാട്ട്കുണ്ട് നഗറില്‍ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയായി.
26 വീടുകളുടെ അറ്റകുറ്റപ്പണികള്‍, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, മൂന്ന് കിണറുകളുടെ നവീകരണം, കാനയുടെ സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍, ആരോഗ്യ വിദ്യാദ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന രമേഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ മണി, ഗ്രാമപഞ്ചായത്ത് അംഗം പി.എ മുഹമ്മദ്കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.