Channel 17

live

channel17 live

അകക്കണ്ണ് തുറന്ന് ക്രൈസ്റ്റ് എൻ. എസ്. എസ് ഓണാഘോഷം

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്ത് 26 ന് രാവിലെ 11 മണിക്ക് വാർഡ് കൗൺസിലർ ജയ്സൺ പാറേക്കാടൻ നിർവഹിച്ചു.

കാഴ്ച്ച പരിമിതി നേരിടുന്നവർക്ക് ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട :തൃശൂർ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, ‘ഗ്ലോബൽ ഫൌണ്ടേഷൻ ഫോർ ആക്സിസിബിലിറ്റീസു(ജി. എഫ്. എ )’മായി സഹകരിച്ചുകൊണ്ട് കാഴ്ചപരിമിതി നേരിടുന്നവർക്കായി ‘ഇൻസൈറ്റ് 2K23’-“അൺലീഷിങ് പൊട്ടൻഷ്യൽസ് ആൻഡ് എംബ്രേസിങ് പോസിബിലിറ്റിസ്”- എന്ന പേരിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആഗസ്ത് 25, 26, 27 തിയ്യതികളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്ത് 26 ന് രാവിലെ 11 മണിക്ക് വാർഡ് കൗൺസിലർ ജയ്സൺ പാറേക്കാടൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ. ജോളി ആൻഡ്രൂസ് സി. എം.ഐ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട സി. ഐ അനീഷ് കരീം മുഖ്യാതിഥി ആയിരുന്നു. ഈ വലിയ ഉദ്യമത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും നൽകിക്കൊണ്ട് മണപ്പുറം ഫിനാൻസ് പങ്കാളികളായി.
പലതോതിൽ കാഴ്ചവൈകല്യങ്ങൾ നേരിടുന്നവർ പങ്കെടുക്കുന്ന ക്യാമ്പിൽ അവരുടെ സാങ്കേതിക – അക്കാദമിക തലങ്ങളിലെ അറിവുകൾ മെച്ചപ്പെടുത്തുവാൻ ജി.എഫ്. എ യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫാക്കൽട്ടികളാണ് സെഷനുകൾ നയിച്ചത്. ജി. എഫ്. എ യുടെ സി. ഇ. ഒ മിസ്റ്റർ ഹരോൺ കരീം മുഖ്യ സെഷനുകൾക്ക് നേതൃത്വം നൽകി.ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ്‌ ടീം അംഗം ഇർഫാൻ അഹമ്മദ്‌ മിർ ഉം മേജർ റിസോർസ് പേഴ്സൺ ആയിരുന്നു. ക്രൈസ്റ്റ് കോളേജ് എൻ. എസ്. എസിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ‘നോവ ‘ ആട്ടവും പാട്ടുമായി മനോഹരമായ ഒരു കലാസന്ധ്യ ക്യാമ്പിൽ ഒരുക്കി.പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം വരുന്ന വിദ്യാർത്ഥികളും പലതരം ജോലികൾ ചെയ്യുന്നവരും ആയ 40 ഓളം പേർ ക്യാമ്പിൽ പങ്കാളികളായി.
ക്യാമ്പിലെ അംഗങ്ങളുടെ വൈകല്യങ്ങളെ ശരിയായി മനസ്സിലാക്കിയും പക്വതയോടെ പരിചരിച്ചും എൻ.എസ്.എസ് വോളണ്ടിയേഴ്സ് കൂടെ കൂടിയപ്പോൾ ക്യാമ്പ് വൻ വിജയമായി മാറി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസേഴ്സ് പ്രൊഫ.ഷിന്റോ വി. പി,പ്രൊഫ ജിൻസി എസ്. ആർ, പ്രൊഫ. ആൻസോ, പ്രോഫ. ലാലു പി ജോയ്, പ്രൊഫ.ഹസ്മിന ഫാത്തിമ, പ്രൊഫ, ലിസ്മെറിൻപീറ്റർ എന്നിവർ മേൽനോട്ടം വഹിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!