കെ-സ്മാര്‍ട്ട് വിപുലീകരണവും അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ നിന്ന് നല്‍കിയിരുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കെ-സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നല്‍കിയത്. നിലവില്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കെ-സ്മാര്‍ട്ട് സംവിധാനം വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തലത്തില്‍ ഉണ്ടായിരുന്ന ഐഎല്‍ജിഎംഎസ് സംവിധാനമാണ് ഇപ്പോള്‍ കെ-സ്മാര്‍ട്ടിലേക്ക് ലയിപ്പിക്കുന്നത്. ജില്ലയിലെ 200 അക്ഷയ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. അക്ഷയ കോര്‍ഡിനേറ്റര്‍ യു.എസ് ശ്രീശോഭ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ദിവ്യ, സിജി, രമ്യ, യു.ഐ.ഡി. അഡ്മിന്‍ എസ്. സനല്‍, ബ്ലോക്ക് കോഡിനേറ്റര്‍മാരായ ഇ.കെ ശ്രീന, കെ.വി റീജ, നിര്‍മല മാധവന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.