അക്ഷരഗ്രാമീണ വായനശാല വനിതാ വേദി,അക്ഷരപ്പെണ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്തു.അക്ഷരപെണ്മ പ്രസിഡന്റ് സൻസി വർഗീസ് അദ്ധ്യക്ഷയായി. മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് ഊക്കൻ, വാർഡ് മെമ്പർ സുനിത സജീവൻ, വായനശാല പ്രസിഡന്റ് വിയോ വർഗീസ്, സെക്രട്ടറി സി ജി ജിതിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ടെസ്സി ജോഷി സ്വാഗതവും ജാൻസി ജോയ് നന്ദിയും രേഖപെടുത്തി.
അക്ഷരപ്പെണ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്തു
