മണ്ഡലം സെക്രട്ടറി സി.മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി:അഖിലേന്ത്യ കിസ്സാന്‍ സഭ കോടശ്ശേരി മേഖല സമ്മേളനം കെ.ഒ.വര്‍ഗ്ഗീസ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. മണ്ഡലം സെക്രട്ടറി സി.മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.എന്‍.കെ.സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി ജോസഫ് കൈതാരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് എം.ഡി.ബാഹുലേയന്‍,സിപിഐ ലോക്കല്‍ സെക്രട്ടറി സി.കെ.സഹജന്‍.കേരള മഹിളാസംഘം ജില്ലാ കമ്മറ്റി അംഗം രമ ബാഹുലേയന്‍,സിപിഐ മണ്ഡലം കമ്മറ്റി അംഗം ടി.എന്‍.ജോഷി,ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.എന്‍.ബാബു,എം.വി.അനിലന്‍,എന്‍.പി.അംബുജാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികളായി പ്രസിഡന്‍റ്.എന്‍.പി.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റ്. സ്മിത ഷാജു,സെക്രട്ടറി.ജോസഫ് കൈതാരന്‍,ജോയിന്‍റ് സെക്രട്ടറി.ഐ.സി.രാജി,ട്രഷറര്‍.ജോസി ജോമോന്‍ എന്നിവരെ തെരഞ്ഞെടുത്തു.