Channel 17

live

channel17 live

അങ്കമാലി താലൂക്ക് ആശുപതിയിൽ ഇനി മുതൽ ഒ പി ടിക്കറ്റിന് നിരയിൽ നിൽക്കേണ്ട

അങ്കമാലി നഗരസഭ താലൂക്ക് ആശുപത്രിയിൽ ഒ പി ടിക്കറ്റിന് ഏർപ്പെടുത്തിയ ഇലക്ട്രോണിക് ടോക്കൻ സംവിധാനം ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ചികിത്സ തേടി വരുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാൽ , രോഗികൾ ഏറെ നേരം നീണ്ട നിരയിൽ നിന്നാൽ മാത്രമെ ഡോക്ടറെ കാണുവാനുള ടിക്കറ്റ് ലഭിയ്ക്കുമായിരുന്നൊള്ളൂ . രോഗികളെ വളരെ വലച്ചിരുന്ന ഈ പ്രശ്നത്തിനുള്ള പരിഹാരമായാണ് ടോക്കൻ സംവിധാനം ഏർപ്പെടുത്തിയത്. രോഗികൾ ഫാർമസിയുടെ അരികിലായി സ്ഥാപിച്ചിരിക്കുന്ന മെഷീനിൽ നിന്നും ടോക്കൺ എടുത്ത് സമീപത്തുള്ള ഇരിപ്പിടങ്ങളിൽ കാത്തിരിക്കുമ്പോൾ , ടിക്കറ്റ് കൗണ്ടറിൽ നിന്ന് നമ്പർ വിളിക്കുന്ന മുറയ്ക്കനുസരിച്ച് നിർദ്ദിഷ്ട കൗണ്ടറിൽ ചെന്ന് ടിക്കറ്റ് എടുക്കുവാൻ കഴിയും . അത്യാഹിത രോഗികളെ സഹായിക്കുവാൻ ആശ വർക്കറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടനയോഗത്തിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജെസ്മി ജിജോ , വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ് ,മുൻ ചെയർമാൻ റെജി മാത്യു , കൗൺസിലർമാരായ സാജു നെടുങ്ങാടൻ , മോളി മാത്യു , ലില്ലി ജോയ് ,ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ ഇളന്തട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!