വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷൻ അഡ്വക്കേറ്റ് ഷിയോ പോൾ നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷ സിനി മനോജ് അധ്യക്ഷയായിരന്നു സ്ഥിരം സമിതി അധ്യക്ഷരായ ജാൻസി അരീക്കൽ , പോൾ ജോവർ , ലക്സി ജോയ് , മുൻ ചെയർമാൻ മാത്യു തോമസ് , കൗൺസിലർമാരായ റീത്ത പോൾ , എ. വി രഘു , സന്ദീപ് ശങ്കർ , സാജു നെടുങ്ങാടൻ , ലേഖ മധു , ബാസ്റ്റിൻ ഡി പാറയ്ക്കൽ , ലിസി പോളി ടീച്ചർ , പി. എൻ ജോഷി , ‘ലില്ലി ജോയ് , ഐസിഡിഎസ് സൂപ്പർവൈസർ ടി. എ മനീഷ എന്നിവർ പ്രസംഗിച്ചു . നഗരസഭ പരിധിയിലുള്ള അഞ്ചു ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ, വയോജനങ്ങൾക്ക് വീൽ ചെയറുകൾ, വാക്കർ, ഹിയറിങ് എയ്ഡുകൾ എന്നിവയാണ് വിതരണം ചെയ്തത്. നഗരസഭ 2024-’25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതികൾ നടപ്പിലാക്കിയത്.
അങ്കമാലി നഗരസഭ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്തു
