ത്രിശൂർ സ്വദേശി സി.ബി റോഷൻ ആണ് മരിച്ചത്. 49 വയസായിരുന്നു. രാത്രി 9.30 ഓടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോവുകയായിരുന്ന റോഷനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന മഞ്ഞപ്ര ശിവജിപുരം സ്വദേശി ദീപക്ക് മണിക്ക് പരിക്കേറ്റിട്ടുണ്ട്. റോഷൻ്റെ ഭാര്യ അയ്യമ്പുഴ പഞ്ചായത്തിലെ ജീവനക്കാരിയാണ്. ഇരുവരും മഞ്ഞപ്രയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
അങ്കമാലി മഞ്ഞപ്രയിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
