കേന്ദ്ര റയിൽവേ മന്ത്രിയുടെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി ആലുവയിൽ എത്തിയ കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്അങ്കമാലി – ശബരി റെയിൽ പാത പദ്ധതി പൂർത്തീകരിച്ച് യാഥാർത്ഥ്യമാക്കണമെന്നും
ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് വളരെ സഹായകരമാണ് കൂടാതെ
റയിൽവേ സൗകര്യം ഇല്ലാത്ത ഇടുക്കി ജില്ലയിലെ ഉൾപെടെയുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും അനിവാര്യമാണ്
എന്ന പ്രധാനപെട്ട വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി നിവേദനം നൽകി.ആലുവറയിൽവേ സ്റ്റേഷൻ
അമൃത് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത വിഷയവും ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം ഉൾപ്പെടെയുള്ള സമഗ്രവികസന പദ്ധതികൾ നടപ്പാക്കുന്നതിനും കൊച്ചി അന്തരാഷ്ട്ര വിമാനതാവളത്തിലെ യാത്രക്കാർക്ക് സഹായകരമാകുന്ന വിധത്തിൽ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും അങ്കമാലി റയിൽവേ സ്റ്റേഷനിൽ ഫ്ലൈ ഓവർ അനുവദിക്കുന്നതിനും ദീർഘദൂര ട്രയിനുകൾ ഉൾപെടയുള്ള ട്രയിനുകൾക്കൾക്ക് ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഉൾപെടുയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബെന്നി ബഹനാൻ MP റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകിയത് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കും എന്ന് കേന്ദ്രറയിൽവേ മന്ത്രി എം പി യ്ക് ഉറപ്പ് നൽകി.
ഇന്നലെ റയിൽവേ ട്രാക്കിൽ ദുരന്തത്തിൽ പെട്ട് മരണമടഞ്ഞവർക്ക് റയിൽവേ നഷ്ട പരിഹാരം നൽകണം എന്ന് കേന്ദ്ര റയിൽവേ മന്ത്രിയോട് ആവശ്യപെട്ടു. അൻവർ സാദത്ത് എംഎൽഎ ആലുവ മുനിസിപ്പൽ ചെയർമാൻ MO ജോൺ വൈസ് ചെയർ പേഴ്സൺ ഷൈജി ജോളി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തുറ തുടങ്ങിയവർ എം പിയോടൊപ്പം ആലുവറയിൽവേ സ്റ്റേഷനിൽ റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സ്വീകരിച്ചു സതേൺ റയിൽവേയുടെ ജനറൽമാനേജർ തിരുവനന്തപുരം ഡിവിഷനൻ മാനേജർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരിരുന്നു.