വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ മാർച്ച് 1 ന് മുപ്ലിയത്തുള്ള ആന്റണി എന്നയാളുടെ വീട്ടിലേക്ക് മുപ്ലിയം പാറക്കുളം സ്വദേശികളായ അപ്പാട്ട് വീട്ടിൽ ശ്രീജിത്ത് 49 വയസ്, എരുമക്കാടൻ വീട്ടിൽ രാജു എന്ന് വിളിക്കുന്ന രാജേഷ് 40 വയസ് എന്നിവർ ചേർന്ന് അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ആന്റണിയുടെ ബന്ധുക്കളായ വെള്ളിക്കുളങ്ങര കടംമ്പോട് സ്വദേശികളായ അയ്യാക്കരൻ വീട്ടിൽ സേവ്യർ 55 വയസ്, സേവ്യറിന്റെ മകൻ അരുൺ 24 വയസ് എന്നിവരെയാണ് ആന്റണിയുടെ വീട്ടിലെ അടുക്കളയിൽ വെച്ച് ഇരുവരും ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്, ഈ സംഭവത്തിലാണ് ശ്രീജിത്തിനെയും രാജേഷിനെയും വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ & SHO കെ.എൻ.മനോജ്, സബ് ഇൻസ്പെക്ടർ അശോകകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, ജോഫിൻ ജോണി എന്നിവരാണ് അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അച്ചനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാന്റിലേക്ക്
