ചാലക്കുടി: നടുവിൽ മഠം അ ച്യുത ഭാരതി സ്വാമി (പുഷ്പാ ജ്ഞലി സ്വാമിയാർ) മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലെത്തിയ സ്വാമിയെ പൂർണകുംഭം ന ൽകി സ്വീകരിച്ചു തുടർന്ന് അദ്ദേഹം ക്ഷേത്ര ത്തിൽ പുഷ്പാഞ്ജലി സമർപ്പിച്ചു. ശ്രീ ശങ്കരാ ചാര്യ ശിഷ്യൻ സുരേശ്വരാചാര്യരുടെ പരമ്പരയിൽ ശ്രീവില്ല മംഗലം സ്വാമിയാർ കൊള്ളുന്ന നടുവിൽ മഠം പരമ്പരയിലെ സ്വാമിമാർക്കാണ് ശ്രീ പത്മനാഭന്റെ ഉത്സവത്തിന് പ്രധാന ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതിനുള്ള അധികാരമുള്ളത്. പുഷ്പാഞ്ജലി സ്വാമിയാർ എന്നറിയപ്പെടുന്ന അ ച്യുത ഭാരതി സ്വാമിയാർ വെ ച്ചു നമസ്കാരത്തിന് ശേഷം ഭക്തർക്ക് പ്രസാദംനൽകി. ക്ഷേത്രം തന്ത്രി ഏറന്നൂർ പ്രസാദ് നമ്പൂതിരി, ക്ഷേത്രം രക്ഷാധികാരി ചന്ദ്രശേഖരൻ നായർ, സമിതി പ്രസിഡൻ്റ് രാജീവ് ഉപ്പത്ത്, സെക്രട്ടറി സുരേഷ് കുമരപ്പി ള്ളി, ഖജാൻജി വിനേദ് സി., മുരിങ്ങൂർ മനയിലെ അഭിജിത്ത് നമ്പൂതിരി, അനുജിത്ത് നമ്പൂതിരി, അനീഷ് നമ്പൂതിരി നേ തൃത്വംനൽകി.
അച്യുത ഭാരതി സ്വാമിയാർക്ക് സ്വീകരണം
