കരിയർ വിന്നേഴ്സ് കുരുവിലശ്ശേരിയുടെ അഭിമുഖ്യത്തിൽ അഞ്ചാമത് എ.വി മനോജ് സ്മാരക അഖില കേരള ക്വിസ് മത്സരവും അനുസ്മരണവും നടന്നു . നാരായണൻ & രാംശങ്കർ ഒന്നാം സമ്മാനവും സനീഷ് പി.എസ് & ജോബ് ഇ രണ്ടാം സ്ഥാനവും ശബരിനാഥ്& അഭിജിത്ത് എന്നിവർ മൂന്നാം സ്ഥാനവും നേടി. അനുസമരണ സമ്മേളനം കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബാലസുബ്രമണ്യൻ വി. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബെന്നി വടക്കൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അമ്പിളി സജീവ് , കുരുവിലശ്ശേരി ഗ്രാമീണ വായനശാല പ്രസിഡണ്ട് പി.കെ. രത്നാകരൻ എന്നിവർ ആശംസകളർപ്പിച്ചു. അംഗങ്ങളായ സജീവ് ഐ.വി. അജേഷ് കെ എൻ. ലജിൻ എ.എച്ച് എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് ക്വിസ് മാസ്റ്ററായി.
അഞ്ചാമത് എ.വി മനോജ് സ്മാരക അഖില കേരള ക്വിസ് മത്സരവും അനുസ്മരണവും നടന്നു
