Channel 17

live

channel17 live

അടഞ്ഞുകിടന്ന വീട് വൃത്തിയാക്കാനെത്തിയ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ റിമാണ്ടിലേക്ക്

ഇരിങ്ങാലക്കുട:വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 24.05.2025 തീയ്യതി രാത്രി 7.30 മണിക്ക് മുഹമ്മദ് അഫാൻ 26 വയസ്സ് , പണിക്കവീട്ടിൽ ഹൗസ്. കണ്ടശ്ശാം കടവ് ദേശം, പടിയം വില്ലേജ് എന്നയാളുടെ മുറ്റിച്ചൂർ പാലത്തിന് പടിഞ്ഞാറ് വശത്തുള്ള 2 വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന വീട് വൃത്തിയാക്കാൻ എത്തിയ മുഹമ്മദ് അഫാനെയും ബ​ന്ധുവായ മുഹമ്മദ് റഹീസിനെയും ആക്രമിക്കുകയും കരിങ്കല്ല് കഷ്ണം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് വിവേക് 18 വയസ്സ് ,തൂമാട്ട് വീട് ,ചേർക്കര, തളിക്കുളം, എന്നയാളെയും അഭി ജിത്ത് 18 വയസ്സ്, മൂത്താണ്ടശ്ശേരി വീട്, ചെർക്കര , തളിക്കുളം വില്ലേജ് എന്നയാളെയും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സ്ഥിരമായി മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന വീടായിരുന്നു ഇത്.
വിവേക് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ പ്രതിയാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!