Channel 17

live

channel17 live

അടിയന്തിരാവസ്ഥയ്ക്ക് റഷ്യൻ പിന്തുണ ലഭിച്ചത് സി.പി.ഐ.യുടെ ഇടപെടലൂടെ: :യൂജിൻ മോറേലി

അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ കരുണാകരനുമായി കൂട്ട് ചേർന്ന് കേരളത്തിൽ മുഖ്യമന്ത്രിയായി ഭരണം നയിച്ച സി.അച്ചുതമേനോൻ്റെ പാർട്ടിയുടെ ഇടപെടലാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അന്നത്തെ കമ്യൂണിസ്റ്റ് രാജ്യമായ റഷ്യയുടെ പിന്തുണ ലഭിക്കുവാൻ ഇടയാക്കിയതെന്ന് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു.ആർ.ജെ.ഡി. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച “അടിയന്തിരാവസ്ഥ വിരുദ്ധതയും ഇടതുപക്ഷവും ” സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസും സി.പി.ഐ.യും ചേർന്നുള്ള ഭരണത്തിൻ്റെ പ്രത്യുപകാരമായി യു.എസ്.എസ്.ആർ.പിന്തുണ ഇന്ദിരയ്ക്ക് ലഭിച്ചത്.രാജ്യം കണ്ട സോഷ്യലിസ്റ്റ് പോരാളി ജയപ്രകാശ് നാരായണനെതിരെ ബീഹാറിൽ പ്രകടനം നടത്തിയത് സി.പി.ഐയുടെ നേത്യത്യത്തിലായിരുന്നുവെന്നതിൽ സോഷ്യലിസ്റ്റുകൾക്ക് ഇപ്പോഴും ദു:ഖമുണ്ട്. പത്രസ്വാതന്ത്ര്യം തടയുകയും നാവിന് കൂച്ചുവിലങ്ങ് ഇട്ട നാളുകളിലെ ഇരകളിൽ ചിലരെങ്കിലും ഇന്ദിരയുടെ ഏകാധിപത്യ ശൈലി കടമെടുത്ത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് ഒട്ടും ഭൂഷണമല്ല.

ആർ.ജെ.ഡി.നി. മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി. സംസ്ക്കാരിക വേദി സംസ്ഥാന കൺവീനർ സിബി.കെ.തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, സംസ്ഥാന കമ്മിറ്റി അംഗം കാവ്യ പ്രദീപ്, സിനിമാ സംവിധായകൻ തോംസൺ, മഹിളാ ജനതാ ജില്ലാ സെക്രട്ടറി കലാ രാജീവ്, വിൻസൻ്റ് ഊക്കൻ, ജോർജ് കെ.തോമസ്, ടി.വി.ബാബു, തോമസ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!