അഡ്വക്കേറ്റ് സി.കെ ഗോപിയാണ് പുതിയ ചെയർമാൻ.
ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ ഭരണസമിതി ചാർജ് എടുത്തു.അഡ്വക്കേറ്റ് സി.കെ ഗോപിയാണ് പുതിയ ചെയർമാൻ. അമ്പലത്തിന്റെ കിഴക്കേ നടയിൽ തയ്യാറാക്കിയ വേദിയിൽ കേരള ഗസറ്റ് മുഖേന നോമിനേറ്റ് ചെയ്യപ്പെട്ട അഡ്വക്കേറ്റ് സി.കെ ഗോപി, ഡോ. മുരളി ഹരിതം,വി.സി പ്രഭാകരൻ അഡ്വക്കേറ്റ് കെ ജി അജയകുമാർ,എം.കെ രാഘവൻ,തന്ത്രി പ്രതിനിധിയായി നെടുമ്പുള്ളി തരണനല്ലൂർ മന ഗോവിന്ദൻ നമ്പൂതിരിപ്പാട് ജീവനക്കാരുടെ പ്രതിനിധിയായി കെ ബിന്ദു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു.ദേവസ്വം കമ്മീഷണർ സത്യവാചകം ചൊല്ലിക്കൊടുത്തു.അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി, ക്ഷേത്ര മാനേജർ ഇൻ ചാർജ് ആനന്ദ് എസ് നായർ,മുൻ ദേവസ്വം ചെയർമാൻമാരായ പ്രദീപ് മേനോൻ, തങ്കപ്പൻ മാസ്റ്റർ ഭരണസമിതി അംഗം അജയകുമാർ സംസാരിച്ചു.