അണ്ണല്ലൂർ ആദർശ് നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷികവും ഓണാഘോഷവും ഞായറാഴ്ച വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
അണ്ണല്ലൂർ ആദർശ് നഗർ റെസിഡന്റ്സ് അസ്സോസിയേഷൻ വാർഷികവും ഓണാഘോഷവും ഞായറാഴ്ച വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മാള SI സുരേഷ്. സി. കെ. ഉദ്ഘാടനം ചെയ്യും. ഹരിശ്രീ രാധാകൃഷ്ണൻ മുഖ്യാഥിതിയായി പങ്കെടുക്കും. ഫാ :ഡേവീസ് കാച്ചപ്പിള്ളി സി. എം. ഐ, ശ്രീധരൻ. വി. കെ, ശബരീനാഥ്. ജി, പൗലോസ് താക്കോൽക്കാരൻ, മാസ്റ്റർ അഭിനവ് കൃഷ്ണ എന്നിവരെ ആദരിക്കും. പ്രീജ സലിം, ഡോ :S. മാധവൻ, ആൽബർട്ട് കാച്ചപ്പിള്ളി എന്നിവർ ആശംസ നേരും.അസ്സോസിയേഷൻ പ്രസിഡന്റ് E. L. വിൽസൻ, സെക്രട്ടറി C. P. രാധാകൃഷ്ണൻ, ട്രഷറർ ഗ്രേസി ഡേവിഎന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.9 വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഈ കുടുംബ കൂട്ടായ്മ കുട്ടികൾക്ക് പoനോ പകരണ വിതരണം, ബോധവൽക്കരണ ക്ലാസുകൾ, വിദ്യാഭ്യാസ അവാർഡ് തുടങ്ങി വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നു.ഇടുപ്പെല്ലിന് അസുഖം ബാധിച്ച ഒരു പെൺകുട്ടിക്ക് ശാസ്ത്രക്രിയക്കു തുക സമാഹരിച്ചു നൽകിയിരുന്നു.