മാള : 20-07-2025 തിയ്യതി രാത്രി 07.00 മണിക്ക് പുത്തൻച്ചിറ ശാന്തിനഗറിന് അടുത്ത് വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഹോളോ ബ്രിക്സസ് കമ്പനിയിലെ ജോലിക്കാരനായ ബീഹാർ സ്വദേശിയായ അജയ് ഭഗഥ് 36 വയസ് എന്നയാളെ തടഞ്ഞ് നിർത്തി ഷർട്ടിൽ പിടിച്ച് തള്ളി ഭീഷണിപ്പെടുത്തി ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിന് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പുത്തൻച്ചിറ പിണ്ടാണി സ്വദേശി പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് 19 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുഹമ്മദ് സാലിഹ് മാള, കാട്ടൂർ, ആളൂർ പോലീസ് സ്റ്റേഷനുകളിലായി മയക്ക് മരുന്ന് വിൽപ്പന, അടിപിടി, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എക്സൈസ് ഉദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നിങ്ങനെയുള്ള നാല് ക്രമിനൽ കേസുകളിലെ പ്രതിയും കൂടാതെ എക്സൈസ് ഉദ്ദ്യോഗസ്ഥരെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട മുഹമ്മദ് സാലിഹും കൂട്ടുപ്രതിയും തമിഴ്നാട് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് എടുത്ത കേസിൽ തമിഴ്നാട് ജയിലിലായിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയാണ് ഈ കേസിൽ ഉൾപ്പെട്ടത്. മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ. ബെന്നി.കെ.ടി, എ.എസ്.ഐ നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിഥി തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി മുഹമ്മദ് സാലിഹ് റിമാന്റിൽ
