തെക്കുംകര ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം ഒന്നാംഘട്ട പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി.
തെക്കുംകര ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം ഒന്നാംഘട്ട പ്രഖ്യാപനവും ഭക്ഷണകിറ്റ് വിതരണവും നടത്തി. തെക്കുംകര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അതിദരിദ്ര നിര്‍മാര്‍ജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി. അമ്പലപ്പാട് സഹകരണ ബാങ്കാണ് ഭക്ഷണകിറ്റ് വിതരണത്തിന് ആവശ്യമായ സ്പോണ്‍സര്‍ഷിപ്പ് നല്‍കിയത്.
പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി ആര് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഡോ. ടി എന്‍ ബിന്ദു, ജെഎച്ച്ഐ ഡെന്നി തോമസ്, വിഇഒ കെ പ്രീത, അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന, മെമ്പര്‍ എ ആര് കൃഷ്ണന്‍കുട്ടി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.