കൊരട്ടി:സ്വാന്തമായി അടച്ചുറപ്പില്ലാത്ത വീട് ഇല്ലാത്ത അതിദരിദ്ര്യവിഭാഗത്തിൽപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കൊരട്ടി പഞ്ചായത്ത്. കൊരട്ടി – വഴിച്ചാൽ ചമ്പനൂർ അമ്മിണി അയ്യപ്പനും കുടുംബത്തിനും ആണ് 420 സ്ക്വയർ ഫീറ്റുള്ള വീട് നിർമ്മിച്ച് നൽകിയത്. 4 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വീട്ടിൽ ബെഡ്റും, ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നി സൗകര്യങ്ങൾ ഉണ്ട്. അതിദാരിദ്ര്യവിഭാഗത്തിൽപ്പെട്ട രണ്ടാമത്തെ കുടുംബത്തിനാണ് കൊരട്ടിയിൽ വീട് നൽകുന്നത്. വീടിൻ്റെ താക്കോൽദാനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ്, വാർഡ് മെമ്പർ ഗ്രേസ്സിസ്ക്കറിയ, പഞ്ചായത്ത് അംഗങ്ങളായ ബിജോയി വർഗ്ഗീസ്, പി.എസ്.സുമേഷ്, ഷിമ സുധിൻ, വി.ഇ. ഒ ജയശ്രീ എം.എസ് എന്നിവർ പ്രസംഗിച്ചു.
അതിദാരിദ്ര്യവിഭാഗത്തിന് വീട് നൽകി കൊരട്ടി പഞ്ചായത്ത്
