Channel 17

live

channel17 live

അതിദാരിദ്ര്യ കുടുംബത്തിന് തണൽ ഒരുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്‌

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി.

രന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ നിർവഹിച്ചു. മക്കളില്ലാത്ത അന്നമ്മ – അന്തോണി ദമ്പതികൾ കഴിഞ്ഞിരുന്നത് ജീർണാവസ്ഥയിലായ വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു. തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപജീവനമാക്കിയാണ് ഇരുവരും ജീവിക്കുന്നത്.

ലൈഫ് പദ്ധതിയിലൂടെ 4 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ചത്. ഇതോടൊപ്പം ശുചിമുറിക്കായി ശുചിത്വ മിഷൻ ഫണ്ടായ 12,000 രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 90 തൊഴിൽ ദിനങ്ങൾ, സോക്ക്പിറ്റ്, കമ്പോസ്റ്റ് എന്നിവയും ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകി.

താക്കോൽദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. ജി അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, വാർഡ് മെമ്പർ ജോൺ തുലാപറമ്പിൽ, പഞ്ചായത്ത്‌ സെക്രട്ടറി പി. എസ് ഫ്രാൻസിസ്, വി. ഇ. ഒ മാരായ മനേഷ്, ബിന്ദു എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!