Channel 17

live

channel17 live

അതിമാരക സിന്തറ്റിക് മയക്കുമരുന്നുമായ എം ഡി എം എ യുമായി ഒരാൾ പൊലീസിൻ്റെ പിടിയിൽ

ഒല്ലൂർ സ്വദേശി തണ്ടാശേരി വിട്ടിൽ വിപിൻ എന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാവിൽ കടവ് സെന്റ്. അന്റണീസ് പള്ളിയുടെ മുൻവശത്ത് നിന്നും 8.9 ഗ്രാം എം ഡി എം എ യുമായി ഒല്ലൂർ സ്വദേശി തണ്ടാശേരി വിട്ടിൽ വിപിൻ എന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്

തൃശ്ശൂർ റൂറൽ എസ്. പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എസ് പി ഷാജ് ജോസ് , കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. സലീഷ് N ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ SHO ബൈജു.E.R, S I മാരായ ഹരോൾഡ് ജോർജ്, സുനിൽ.P.C, കശ്യപൻ, സെബി,തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐ. C.R. പ്രദീപ്, സീനിയർ സി.പി.ഒ മാരായ ലിജു ഇയ്യാനി , CPO മാരായ മാനുവൽ, നിഷാന്ത്, സുനിൽ, ഫൈസൽ, ജമേഴ്‌സൺ
എന്നിവർ ചേർന്ന് പിടികൂടിയത്.

പിടിയിലായ പ്രതി ഒരു വർഷത്തോളമായി ലഹരി വിൽപന നടത്തി വരുന്നു. ബാംഗ്ലൂർ നിന്നും കാരിയർ വഴി എത്തിക്കുന്ന MDMA ചെറിയ അളവിൽ വില്പന നടത്താതെ വലിയ അളവിൽ വില്പന നടത്തുകയാണ് ചെയ്തിരുന്നത്. ആവശ്യാനുസരണം ഏജൻ്റ് മാർ മുഖേനയാണ് പ്രതി മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്നത്.

തൃശ്ശൂർ റൂറൽ എസ്.പി. ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ്പ്രതി പിടിയിലായത്. ബാംഗളൂർ നിന്നുമാണ് എം ഡി എം എ കൊണ്ടുവരുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കും , യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ചതിൻ്റെ ഉറവിടവും, വിൽപന നടത്തിയവയെയുo കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!