Channel 17

live

channel17 live

അതിരപ്പള്ളി പഞ്ചായത്തിൽ കെഎസ്ഇബിയുടെ സബ്സ്റ്റേഷൻ ആരംഭിക്കുന്നതിന് വരുന്ന കാലതാമസത്തിൽ പ്രതിഷേധിച്ച് നിൽപ്പുസമരവുമായി ട്വൻറി 20

അതിരപ്പള്ളി – തൃശ്ശൂർ ജില്ലയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പള്ളിയിൽ സബ്സ്റ്റേഷൻ ആരംഭിക്കുന്നതിന് എക്സ് സർവീസ് മാൻ കോളനി വക സ്ഥലം അനുവദിക്കാൻ തീരുമാനിക്കുകയും അതിന് തഹസിൽദാർ നെ രണ്ടുവർഷം മുന്നേ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്

ദിവസവും അതിരപ്പിള്ളി സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കുന്നതിനും മറ്റു കാര്യങ്ങൾക്കും, റിസോർട്ടുകൾക്കും ,ഹോട്ടലുകൾക്കും വൈദ്യുതിയുടെ അപര്യാപ്തതയും വോൾട്ടേജ് ഇല്ലായ്മയും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ശുദ്ധജല വിതരണത്തിനായി മൂന്നു പഞ്ചായത്തുകൾ ( കോടശ്ശേരി , പരിയാരം ,അതിരപ്പള്ളി )പൂർണമായി ആശ്രയിക്കുന്നത് അതിരപ്പള്ളിയിലുള്ള പണിതീർന്ന കുടിവെള്ള പദ്ധതിയെയാണ് .നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 7 കുടിവെള്ള പദ്ധതികളും സമാനമായി കൃഷി ആവശ്യത്തിനായി വേണ്ടിയുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും വൈദ്യുതിയുടെ ക്ഷാമം മൂലം പ്രവർത്തനം മന്ദഗതിയിലാണ് . ഈയൊരു വിഷയത്തിൽ വലിയൊരു ജനരോഷം ഈ മൂന്നു പഞ്ചായത്തുകളിൽ അലയടിക്കുകയാണ് .

രണ്ടുവർഷമായി സബ്സ്റ്റേഷൻ തുടങ്ങുന്നതിനു യാതൊരു നടപടിയും വില്ലേജ് താലൂക്ക് അധികാരികൾ നടത്തുന്നതായി കാണുന്നില്ല . ഈ അവസ്ഥയ്ക്ക് അറുതി വരുത്തി എത്രയും പെട്ടെന്ന് സബ്സ്റ്റേഷൻ തുടങ്ങാൻ ആയിട്ടുള്ള നടപടികൾ വില്ലേജ് താലൂക്ക് അധികാരികൾ തുടങ്ങണമെന്ന് ജനക്ഷേമ പാർട്ടിയായ ട്വൻ്റി 20 പാർട്ടി മണ്ഡലം പ്രസിഡൻ്റ് Adv സണ്ണി ഡേവിസ് പറഞ്ഞു .

നിൽപ്പ് സമരം മണ്ഡലം പ്രസിഡൻ്റ് Adv സണ്ണി ഡേവിസ് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രതിനിധിയായ ആൻറണി പുളിക്കൻ അധ്യക്ഷത വഹിച്ചു . നിയോജകമണ്ഡലം ഭാരവാഹികളായ PD വർഗീസ്, ജോർജ് മാർട്ടിൻ , ലീല സേവിയർ ,ജോയ് കോഴിക്കര തുടങ്ങിയവർ പ്രസംഗിച്ചു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!