ചാലക്കുടി,കോടശേരി,പരിയാരം,കോടശേരി പഞ്ചായത്തിലെ ചെമ്പൻകുന്നിൽ 2021ൽ നിർമ്മാണം ആരംഭിച്ച അതിരപ്പിളളി സമഗ്ര കുടിവെളള പദ്ധതിയുടെ ജലസംഭരണി പണി പൂർത്തീകരിച്ചിട്ട് രണ്ട് വർഷം തികയുന്നു.20 ലക്ഷം ലിറ്റർ വെളളം ശേഖരിക്കുവാൻ കപ്പാസിറ്റിയുളള ടാങ്ക് ഇപ്പോൾ നോക്കുകുത്തിയായി തുടരുന്നു.അതിരപ്പിളളി,കോടശേരി,പരിയാരം പഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ മൂന്ന് പഞ്ചായത്തിലെയും കുടിവെളള ക്ഷാമം പരിഹരിക്കപ്പെടും.ചാലക്കുടി പുഴയിൽ നിന്ന് വെളളം പംബ് ചെയ്ത് സമീപത്തുളള പിളളപ്പാറ ശുദ്ധീകരണ പ്ലാന്റിൽ എത്തിച്ച് ശുദ്ധികരിച്ചതിനുശേഷം ചെമ്പൻകുന്ന് ടാങ്കിൽ ഗഎത്തിച്ച് വീടുകളിലേക്ക് നേരിട്ട് വെളളം വിതരണം ചെയ്യുന്നതിന് വിഭാവനം ചെയ്യ്ത പദ്ധതിയാണ് നീണ്ട് പോകുന്നത്.ആറ് മാസം മുമ്പ് പിളളപ്പാറയിൽ വെളളം ശുദ്ധീകരിക്കാനുള്ള ട്രയൽ റൺ നടത്തിയിരുന്നു.കോടശേരി പഞ്ചായത്തിലെ പൈപ്പിടുന്ന ജോലി മുടങ്ങിക്കിടക്കുകയാണ്.
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി തുടങ്ങി വച്ച ജോലികൾക്ക് കലക്ടർ സ്റ്റേ ഉത്തരവ് നല്കിയിരുന്നു.ആദൃഘട്ടത്തിൽ 1.5.കീ.മീ.ദൂരം പൈപ്പ് ഇട്ടിരുന്നു.12 മീറ്റർ വീതിയിൽ മലയോര ഹൈവേ വരുമെന്നതിനാൽ ആദൃം ഇട്ട പൈപ്പ് റോഡിന്റെ മദ്ധൃഭാഗത്ത് വരുമെന്നതിനാലാണ് സ്റ്റേ നല്കിയത്.റോഡിന് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാൽ മുമ്പ് ഇട്ട പൈപ്പ് ഒരു സൈഡിലേക്ക് മാറ്റേണ്ടി വരും.
മലയോര ഹൈവേക്ക് വേണ്ടി വീടും മതിലും കിണറും നീക്കം ചെയ്യേണ്ടവർക്ക് കോടശേരി പഞ്ചായത്ത് നഷ്ടപരിഹാരത്തുക അനുവദിച്ചിട്ടുണ്ട്.മലയോര ഹൈവേയുടെ നിർമ്മാണ കരാർ കോട്ടയത്തെ ഒരു പ്രമുഖ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.ആദൃം എസ്റ്റിമേറ്റ് തുക 81 കോടി രൂപയായിരുന്നു.എന്നാൽ ഇപ്പോൾ എസ്റ്റിമേറ്റ് 127 കോടിയിൽ എത്തിയിരിക്കയാണ്. നിർമ്മാണം ആരംഭിക്കുവാൻ താമസം വരുന്തോറും എസ്റ്റിമേറ്റ് തുക വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് പദ്ധതിക്കും കിഫ്ബിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.മലയോര പ്രദേശങ്ങളുടെ മുഖഛായ മാറ്റുന്ന രണ്ട് പദ്ധതിയും കാലതാമസം വരുത്താതെ യാഥാർത്ഥൃമാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശൃം.
അതിരപ്പിളളി കുടി വെളളപദ്ധതിയുടെ ജലസംഭരണി നോക്കുകുത്തി
