Channel 17

live

channel17 live

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി.അതിരപ്പിള്ളി വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് സൈക്കിള്‍ ടൂറിസം പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.കുടുംബശ്രീ ജില്ല മിഷന്റേയും,അതിരപ്പിള്ളി പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പട്ടിവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി പത്ത് സൈക്കിളുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.ഒരു മണിക്കുറിന് നൂറ് രൂപ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നടാഷ വിജയന്‍, കുടുംബശ്രി ജില്ല മിഷന്‍ കോഡിനേറ്റര്‍ ഡോ.കവിത. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാല്‍ കെ.കെ.റിജേഷ് വിജയകൃഷ്ണന്‍, ജയചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!