മാള :- അധികാരങ്ങളിലും വിഭവങ്ങളിലും പങ്കാളിത്തം ഉറപ്പാക്കുവാൻ ജാതി സെൻസസ് നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എം എസ് തൃശ്ശൂർ ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് കെ പി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ ആവശ്യപ്പെട്ടു. കോളനികളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും, കൊടുങ്ങല്ലൂർ മുനിസിപാലിറ്റിയിലെ പട്ടികജാതി ഭൂമി തട്ടിപ്പ് കേസിലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, നവകേരള സദസിൽ പട്ടയത്തിന് വേണ്ടി നൽകിയ അപേക്ഷകളിൽ തീരുമാനം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങളിൻമേൽ സമ്മേളനത്തിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മാളയിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പി.വി. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. തിരകഥാകൃത്ത്, ബാബു അത്താണി, മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, കരിങ്കാളി ഫെയിം അനൂപ് പുതിയേടത്ത് എന്നിവരെ അനുമോദിച്ചു. സംസ്ഥാന ട്രഷറർ സി.എ.ശിവൻ, വർക്കിംഗ് പ്രസിഡൻ്റ് പി.കെ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.കെ മോഹൻദാസ് ,പി.കെ. സുബ്രൻ, പി.സി. വേലായുധൻ, പി. കെ. ശിവൻ , വത്സല നന്ദനൻ, അജിത കൃഷ്ണൻ, കെ.ടി. ചന്ദ്രൻ, ഇ.വി സുരേഷ്, ടി.കെ. മുരളി , എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.വി.ഉമേഷ് – പ്രസിഡൻ്റ്, ഇ.കെ.മോഹൻദാസ്, – സെക്രട്ടറി
പി.സി. ബാബു – ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
അധികാരങ്ങളിലും വിഭവങ്ങളിലും പങ്കാളിത്തം വേണം – കെപിഎംഎസ്
