ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ ഉത്തരവ് പ്രകാരം തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടത്തി വരുന്ന “Operation D Hunt” ന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കോണത്തുകുന്ന് ജനതാകോർണർ സ്വദേശി പെരുമ്പിലായിൽ വീട്ടിൽ ഉണ്ണി 52 വയസ് എന്നയാളെയാണ് ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. ഉണ്ണി അമിത അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ച് അനധികൃതമായി വിൽപ്പന നടത്തുകയാണെന്ന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കോണത്തുകുന്ന് ജനതാകോർണറിലുള്ള ഇയാളുടെ വീട്ടിൽ 26-04-2025 തിയ്യതി ഉച്ചക്ക് ശേഷം പരിശോധന നടത്തിയതിലാണ് 500 ML ന്റെ 9 പ്ലാസ്റ്റിക് കുപ്പികളിലായി 4.5 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കാര്യത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഉണ്ണിയെ റിമാന്റ് ചെയ്യുന്നതിനായി റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, മുഹമ്മദ് റാഷി, സുബിൻ, എ.എസ്.ഐ സിന്ധു, സിവിൽ പോലീസ് ഓഫീസർ മാരായ ഷാബു.എം.എം, ജിജിൽ കുമാർ എന്നിവർ ചേർന്നാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
അനധികൃത മദ്യവിൽപ്പന ഒരാൾ റിമാന്‍റിലേക്ക്
