ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്കുള്ള അനൗപചാരിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ജെൻഡർ ക്യാമ്പ് ആയ അനന്യസമേതം ക്യാംപയിൻ ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തും തൃശ്ശൂർ ജില്ല ആസൂത്രണ സമിതിയും, പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് അനന്യ സമേതം പരിപാടി സംഘടിപ്പിച്ചത്.
അനന്യസമേതം റിസോഴ്സ് അധ്യാപകരായ സുജിത, ശില്പ എന്നിവർ ക്ലാസ് നയിച്ചു. പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ് വിദ്യാലയത്തിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളും, തോണൂക്കര എ. യു പി. സ്കൂളിലെ ഏഴാം തരത്തിലെ മുഴുവൻ വിദ്യാർഥികളും ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പാരിതോഷികങ്ങളും നൽകി.
തൊണ്ണൂർക്കര എ.യു.പി. സ്കൂൾ ഹാളിൽ വച്ച് നടന്ന ക്യാമ്പിന് സ്കൂൾ മാനേജർ പി.കെ. മുരളീധരൻ അധ്യക്ഷനായി. വിദ്യാഭ്യാസ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീവിദ്യ കെ. കെ, സ്കൂൾ ഹെഡ്മാസ്റ്റർ ശശി പ്രകാശ്, ബി ആർ സി അംഗങ്ങൾ, സ്കൂൾ പി ടി എ ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. അധ്യാപകൻ ശ്രീകാന്ത് സ്വാഗതവും ഹെഡ്മാസ്റ്റർ ഇൻചാർജ് കെ. പി. ഗീത നന്ദിയും പറഞ്ഞു.