Channel 17

live

channel17 live

അനുമോദനം നൽകി

മാള: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ വെച്ചു നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ സ്റ്റേറ്റ് വൈസ് ഗ്രൂപ്പ് പ്രോജക്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ സാവിയോണിനും അർജുൻ കൃഷ്ണക്കും സംസ്ഥാനതല യുവജനോത്സവത്തിൽ പുല്ലാംകുഴൽ മത്സരത്തിൽ എഗ്രേഡ് നേടിയ ശ്രീഹരിക്കും സ്കൂളിൽ അനുമോദനം നൽകി.സ്നേഹഗിരി ഹോളി ചൈൽഡ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഡ്രീം ഹണ്ട് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്നേഹഗിരി സേക്രട്ട് ഹാർട്ട് പള്ളി വികാരി ഫാദർ ആന്റണി പറമ്പൻ അധ്യക്ഷത വഹിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ദീപ്തി സിസ്റ്റർ പ്രിയ പിടിഎ പ്രസിഡണ്ട് ബിനു കാളിയാടൻ അധ്യാപക പ്രതിനിധി ഷൈനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഫ്ലോറൻസ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി ബെഡ് സി ബേബിയുടെ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!