പുത്തൻചിറ മണ്ഡലം പതിമൂന്നാം വാർഡ് കോവിലകത്ത് കുന്ന് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും ബൂത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ വട്ടപ്പറമ്പിൽ മൊയ്തു മകൻ അലി എന്നവരുടെ അകാല നിര്യാണത്തിൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെമ്പർ യുധി മാസ്റ്റർ സ്വാഗതം പറഞ്ഞ അനുശോചന യോഗത്തിന് മണ്ഡലം പ്രസിഡണ്ട് ശ്രീ വി എ നദീർ അധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ എ പി വിദ്യാധരൻ,കൊടുങ്ങല്ലൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എ നിസാർ, മുൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രാജേന്ദ്രൻ മാനാത്ത്,മുൻ വാർഡ് മെമ്പർ സുഹറ കരീം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി എ അസൈനാർ, മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ടി വൈ അയ്യൂബ്, മണ്ഡലം ലീഗ് പ്രസിഡണ്ട് വി എം ബഷീർ , യുഡിഎഫ് സാരഥി നസിയ മർസൂക്ക് തുടങ്ങിയവർ പങ്കെടുത്ത അനുശോചന യോഗത്തിന് വാർഡ് കോൺഗ്രസ് പ്രസിഡണ്ട് പി എൻ സന്തോഷ് നന്ദി പറഞ്ഞു.
അനുശോചനയോഗം നടത്തി
