അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനാവസന്തം പരിപാടിയുടെ ഭാഗമായി വയലാർ രാമവർമ്മ അനുസ്മരണം നടത്തി. വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കവി സുശീലൻ ചന്ദനക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വയലാറിനെ അനുസ്മരിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.എ നാരായണൻ മാസ്റ്റർ, കെ. കെ ദിലീപ്, വായനശാല സെക്രട്ടറി നിബിൻ കെ.പി, കെ.എം കാർത്തികേയൻ മാസ്റ്റർ, ഗിരിജ ഉണ്ണി, എ.കെ നാരായണൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.
അനുസ്മരണം നടത്തി
