പ്രമുഖ കോൺഗ്രസ് നേതാവും, കൂടൽമാണിക്യ ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന ശ്രീ പനമ്പിള്ളി രാഘവമേനോന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ യോഗം കൊരട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ശ്രീ പനമ്പിള്ളി രാഘവമേനോന്റെ വിയോഗം ചാലക്കുടി നിയോജകമണ്ഡലത്തിൽ വളരെയധികം തീരാൻ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി ലീലാ സുബ്രഹ്മണ്യൻയോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് തങ്കച്ചൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം എ രാമകൃഷ്ണൻ, ജോഷി വല്ലൂരാൻ,ബിജോയ് വടക്കുപുറം,പി പി സുബ്രഹ്മണ്യൻ,ജോമോൻ ആട്ടോക്കാരൻ,ചാക്കപ്പൻ പോൾ, സച്ചിൻ രാജ്,എന്നിവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.
അനുസ്മരണ യോഗം നടത്തി
