ഇരിങ്ങാലക്കുട ക്രൈസ്റ് കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ടി. എം. രാമചന്ദ്രൻ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹനായി. ഗണിതശാസ്ത്ര ലോകത്തിന് പ്രത്യേകിച്ച് വേദിക് മാത്തമാറ്റിക്സിൻ്റെ ശാഖയിൽ അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്തുകൊണ്ടാണ് , യൂണിവേഴ്സൽ റെക്കോർഡ് ബുക്ക്സ് ( യു ആർ ബി) അന്താരാഷ്ട്ര പുരസ്കാരം ‘ബെസ്റ്റ് മാത്തമാറ്റിഷൻ ഓഫ് ദ ഇയർ 2024‘ അവാർഡ് ഇദ്ദേഹത്തിന് നൽകിയത്. ഗണിതശാസ്ത്രലോകത്തിൽ തൻ്റെതായ വ്യക്തിമുദ്ര പതിച്ചിച്ചു കൊണ്ടാണ് അദ്ദേഹത്തിൻ്റെ ഈ പുരസ്കാരനേട്ടം. ഒക്ടോബർ 5-ാം തിയതി ബുധനാഴ്ച്ച ക്രൈസ്റ്റ് കോളേജിൽ വച്ച് ഇൻ്റർനാഷണൽ ജൂറി ഓഫ് യൂണിവേഴ്സൽ റെക്കോർഡ് ഫോറം CEO ഗിന്നസ് സുനിൽ ജോസഫിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. അവാർഡ്ദാന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) പ്രിൻസിപ്പൽ ഫാദർ ഡോ. ജോളി ആൻഡ്രൂസ്, കൂടൽമാണിക്യം ക്ഷേത്രം പ്രസിഡൻ്റ് അഡ്വ . C K ഗോപി, തുടങ്ങി മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു. പൂർവ്വവിദ്യാർത്ഥി കൂടിയായ ടി. എൻ. രാമചന്ദ്രനെ പ്രിൻസിപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു .
അന്തരാഷ്ട്ര ഗണിത പുരസ്കാരം
