മലയാള സിനിമാരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി മോഹൻ രാഘവൻ സ്മാരക പുരസ്കാരത്തെ മാറ്റിയത് ഈ മഹാപ്രതിഭകളുടെ പങ്കാളിത്തമായിരുന്നു.
അന്തരിച്ച സിനിമ സംവിധായകൻ കെ.ജി.ജോർജ്ജിന്റെ ഓർമ്മയിൽ അന്നമന്നട ഓഫ് സ്റ്റേജും കുഴിക്കാട്ടുശ്ശേരി ഗ്രാമികയും.
മോഹൻ രാഘവൻ്റെ സ്മരണയ്ക്ക് അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ, നവാഗത സംവിധായകനുള്ള പുരസ്കാര ജേതാക്കളെ തുടക്കം മുതൽ നിർണ്ണയിച്ചിരുന്നത് കെ.ജി.ജോർജ്, ജോൺ പോൾ സംവിധായകൻ മോഹൻ എന്നിവർ ചേർന്നായിരുന്നു. മലയാള സിനിമാരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിൽ ഒന്നായി മോഹൻ രാഘവൻ സ്മാരക പുരസ്കാരത്തെ മാറ്റിയത് ഈ മഹാപ്രതിഭകളുടെ പങ്കാളിത്തമായിരുന്നു.
അന്നമനടയിൽ നടക്കാറുള്ള പുരസ്കാര സമർപ്പണ പരിപാടികളിൽ മൂന്ന് വർഷം മുമ്പുവരെ കെ. ജി. ജോർജിന്റെ സാന്നിധ്യവും ഉണ്ടാകുയിരുന്നു.
ഗ്രാമികയിൽ മോഹനം ചലച്ചിത്രോത്സവം ഉദ്ഘാടനത്തിനും ഒരുവർഷം കെ. ജി. ജോർജ്ജ് എത്തിയിരുന്നു.ആ വർഷത്തെ അന്നമനട ഓഫ് സ്റ്റേജിൻ്റെ മോഹൻ രാഘവൻ ചലച്ചിത്ര പുരസ്കാര സമർപ്പണവും ഗ്രാമികയിലാണ് നടന്നത്.ലിജൊ ജോസ് പെല്ലിശ്ശേരിക്ക് കെ.ജി.ജോർജ് ആണ് പുരസ്കാരം സമർപ്പിച്ചത്. രണ്ട് സംഘടനകളുമായും അതിന്റെ ഭാരവാഹികളുമായും അടുത്ത ആൽമ ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.