അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി കുഞ്ഞുങ്ങളെ സന്ദര്‍ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ അതുര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി.പി ശ്രീദേവി വിഷയാവതരണം നടത്തി.
ഗുണഭോക്താക്കളായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പരിപാടിയോടനുബന്ധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആര്‍ ബി എസ്സ് കെ നഴ്‌സുമാര്‍ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് ശേഷം ഡബ്ബാ ബീറ്റ്‌സ് മ്യൂസിക്കല്‍ ബാന്റിന്റെ അവതരണം ഡി ഇ ഐ സി യിലെ ഗുണഭോക്താക്കളായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേറിട്ടൊരു അനുഭവം നല്‍കി. തുടര്‍ന്ന് ഗുണഭോക്താക്കളായ കുഞ്ഞുങ്ങളും മാതാപിതാക്കളും കലാപരിപാടികളും അവതരിപ്പിച്ചു.
വടക്കാഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജയന്തി ടി.കെ, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിത്ത് എച്ച്. ദാസ്, ഡി ഇ ഐ സി പീഡിയാട്രീഷന്‍ ഡോ. സുമ പ്രേമാനന്ദന്‍, എം സി എച്ച് ഓഫീസര്‍ റോസിലി എം.ഒ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 രാജു കെ.ആര്‍, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അല്‍ജോ സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മിനി വി.കെ സ്വാഗതവും ഡി ഇ ഐ സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് കെ.എസ് നന്ദിയും പറഞ്ഞു.