Channel 17

live

channel17 live

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിന് ബസ് കൈമാറി

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലേക്ക് സി.സി മുകുന്ദൻ എംഎൽഎ ബസ് കൈമാറി. 2023-24 വര്‍ഷത്തെ എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 15.8 ലക്ഷം രൂപ ഉപയോഗിച്ച് സർക്കാരിൻ്റെ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് വാഹനത്തിന് തുക അനുവദിച്ചത്. നിലവിലെ വാഹനം കേടുപാട് പറ്റിയതിനെ തുടർന്ന് കാലങ്ങളായി വിദ്യാർത്ഥികൾ നേരിട്ടിരുന്ന യാത്രാ പ്രശ്നങ്ങൾക്കാണ് ഇതോടെ പരിഹാരമായത്.

ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശിധരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു., വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ് നജീബ്, സി.കെ കൃഷ്ണകുമാർ, ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ സുഷമ മോഹൻ തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!