Channel 17

live

channel17 live

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ വായനാദിനം ആചരിച്ചു

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാദിനം, വായന മാസാചരണം എന്നിവയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ. സുധീഷ് കെ.വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രിൻസി ഫ്രാൻസിസ് നിർവഹിച്ചു. യോഗത്തിന് സ്കൂൾ മാനേജർ ശ്രീ. സി. എ. ഷാജി സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സി അയ്യപ്പൻ നിർവഹിച്ചു. യോഗത്തിന്റെ മുഖ്യാതിഥി BBA- LLB ഓണേഴ്സ് പരീക്ഷയിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ യുവ എഴുത്തുകാരി അഡ്വ. അലീന അനബെല്ലിയെ മാനേജർ ശ്രീ സി എ ഷാജി ആദരിച്ചു. യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി മോളി തോമസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ ടി.പി., പ്രിൻസിപ്പൽ ശ്രീമതി ജയ ഐ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം.പി യോഗത്തിന് നന്ദി പറഞ്ഞു. യോഗാനന്തരം അഡ്വ. അലീന അനബെല്ലി വിദ്യാർത്ഥികളുമായി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!