Channel 17

live

channel17 live

അന്നമനട ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

അന്നമനട ഗ്രാമപഞ്ചായത്ത് കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ വെച്ച് നടന്ന പരിപാടി പ്രസിഡന്റ്‌ ശ്രീ. പി. വി വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധയിനം നാടൻ പച്ചക്കറി വിത്തുകൾ, ചെണ്ടുമല്ലി തൈകൾ, ടിഷ്യൂ കൾചർ വാഴ, വിവിധയിനം ഫല വൃക്ഷ തൈകൾ,പച്ചക്കറി തൈകൾ,അലങ്കാര ചെടികൾ, ഔഷധ സസ്യങ്ങൾ, ജൈവവളങ്ങൾ, കർഷകരിൽ നിന്നും സംഭരിച്ച നേന്ത്രക്കായ, മറ്റു പച്ചക്കറികൾ എന്നിവ വിപണനത്തിനായി ഒരുക്കിയിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ടി. കെ സതീശൻ അധ്യക്ഷത വഹിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!