ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു :ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
അന്നമനട:അന്നമനട ഗ്രാമ പഞ്ചായത്തിന്റെയും ഐ സി ഡി എസ് മാളയുടെയും സംയുക്തഭിമുഘ്യത്തിൽ പോഷൻ മാ 2023 ന്റെ ഭാഗമായി പോഷണ മാസാചാരണം സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിന്ധു ജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹു :ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി വിനോദ് ഉദ്ഘാടനം നിർവഹിച്ചു. ആറു വയസിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺ കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവരുടെ ഇടയിലുള്ള പോഷണ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കായി അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഗവ :ആയുർവേദ ഹോസ്പിറ്റളിലിലെ മെഡിക്കൽ ഓഫീസർ ഡോ. ബിജു ക്ലാസ്സ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ. സി രവി, പഞ്ചായത്ത് ജനപ്രതിനിധികളായ ലളിത ദിവാകരൻ, ആനി അന്റു, സുനിത സജീവൻ, രവി നമ്പൂതിരി, ഷീജ നസിർ, കെ എ ഇക്ബാൽ, സി കെ ഷിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.