അന്നമനട പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശം. മേലഡൂരിൽ മരങ്ങൾ കട പുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് കേബിൾ- വൈദ്യുതി ബന്ധം തകരാറിലായി . വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റുകൾ പറന്ന് പോയി.
മാള വലിയപറമ്പ് കുഴൂർ റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മഴയിലും കാറ്റിലും മാളയിലും പരിസര പ്രദേശങ്ങളിലും നാശ നഷ്ടം. വടമ, പ്ലാവിൻമുറി, ഭാഗങ്ങളിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി .പൂപ്പത്തി വടക്കേ വീട്ടിൽ ശാന്തയുടെ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു.മറ്റൊരു വീടിന് മുകളിലേക്ക് തേക്കു മറിഞ്ഞു.
അന്നമനട പഞ്ചായത്തിൽ കാറ്റിലും മഴയിലും നാശം
