അന്നമനട പഞ്ചായത്തിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരം വീണ് വീടുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും നാശനഷ്ടങ്ങളുണ്ടായി അന്നമനട ഉഴുന്നാറ പത്മനാൻ്റെ വിടിനു മുകളിൽ പഞ്ഞിമരവും ചേമ്പലക്കാട്ട് ഫാറൂക്കിൻ്റെ വീടിനു മുകളിലും വാളൂരിൽ പൊയ്യ പറമ്പിൽ മുരളിയുടെ വീടിനു മുകളിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു ആലത്തു രിൽ തേക്ക് മരവും, മടാത്ര റോഡിൽ തെങ്ങ് വീണു o ന് മനയിൽ മഞ്ഞളി റോഡിലും അപ്പനിക്കടവിലും നെടുക്കുന്ന് ശ്മശാനം റോഡിലും കീഴഡൂർ മണ്ണാം തുരുത്ത് റോഡിലും മാമ്പ്ര ചെട്ടിക്കുന്നിലും വാളൂർ മാമ്പ്ര റോഡിലുംമരങ്ങൾ വീണ് വൈദ്യുത ബന്ധം വിശ് ചേദിക്കപ്പെട്ടു . മാള, ചാലക്കുടി ഫയർ ഫോഴസിലെ ഉദ്യേഗസ്ഥരും KSEB ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് സെകട്ടറി ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തടസ്സങ്ങൾ ഒഴിവാക്കി ഗതാഗതം പുന: സ്ഥാപിച്ചു ഉച്ചക്ക് 12 മണിക്ക് ആലത്തൂർ 1 കല്ലൂർ തെക്കും മുറി വില്ലേജുകളിലെ വില്ലേജാഫീസർമാരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി തീരുമാനങ്ങൾ
1ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കാൻ ആലത്തൂർ , കല്ലൂർ തെക്കുംമുറി വില്ലേജാഫീസർമാരെ ചുമതല നൽകി
2 , വിവരങ്ങൾ അറിയിക്കുന്നതിന് 24 മണിക്കൂർഹെൽപ്പ് ഡെസ്ക് ആരംഭിക്കുക
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് RRT പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു
4 സ്വകാര്യ വൃക്തികളുടെ പറമ്പിൽ നിൽകുന്ന മരങ്ങൾ വിണ് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ തീരുമാനിച്ചു.
അന്നമനട പഞ്ചായത്തിൽ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരം വീണ് വീടുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും നാശനഷ്ടങ്ങളുണ്ടായി
