അന്നമനട ഗ്രാമപഞ്ചായത്ത് മാമ്പ്രയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഓഫിസ് കെട്ടിടം നിർമിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എഫ് എച്ച് സി നവീകരണത്തിൻ്റെ ഭാഗമായി 18 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക ഓഫിസിൻ്റെ ഉദ്ഘാടനവും നടന്നു.
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എ. ഇഖ്ബാൽ, ശ്രീമതി മഞ്ജു സതീശൻ, ഒ.സി. രവി, ജോബി ശിവൻ, കെ.എ. ബൈജു, കെ.കെ. രവി നമ്പൂതിരി, ഷീജ നസീർ, മോളി വർഗീസ്, ലളിത ദിവാകരൻ, ആനി ആൻ്റു, സുനിത സജീവൻ മെഡിക്കൽ ഓഫീസർ ഡോ. സുസ്മിത ടി. എബ്രഹാം എന്നിവർ സംസാരിച്ചു.