കൊടുങ്ങല്ലൂർ എം. ൽ. എ. അഡ്വ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
അന്നമനട സബ് രജിസ്ട്രാർ ഓഫിസ് ഉൽഘാടനത്തിനായുള്ള സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. കൊടുങ്ങല്ലൂർ എം. ൽ. എ. അഡ്വ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ റെജി. വകുപ്പ് ഉത്തര മാധ്യമേഖല ഡി. ഐ. ജി. ഒ. എ. സതീഷ് സ്വാഗതo പറഞ്ഞു.കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. കെ. സതീശൻ,വാർഡ് മെമ്പർ രവി നമ്പൂതിരി,ജില്ലാ രജിസ്ട്രാർ ജനറൽ മരിയ ജൂഡി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ശ്യാമള അയ്യപ്പൻ,ബിനോയ്. പി. കെ., തിലകൻ,നൗഷാദ് വാളൂർ, വ്യാപാരി വ്യവസായി അന്നമനട മേഖല പ്രസിഡന്റ് നൗഷാദ് ചെമ്പലാക്കാട്ട്, ആധാരം എഴുത്ത് സംഘടന പ്രതിനിധികളായ റഷീദ് മാളിയേക്കൽ,ഷാജു ഡേവിസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.