Channel 17

live

channel17 live

അന്നമന്നടയിൽ ഗ്രീൻ ആർമി വരുന്നു

മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായാണിത്.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വിനോദ് ഉദ്ഘാടനം ചെയ്ത് “സ്വച്ഛത ഹി സേവാ” പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.

അന്നമട ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ഗ്രീൻ ആർമി.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ എന്ന അടിസ്ഥാനത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും 20 വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും സ്കൂൾ തലത്തിലുള്ള അജൈവ ജൈവ മാലിന്യ പരിപാലനം ബയോഗ്യാസ് ,ബയോ ബിൻ ,എന്നിവയുടെ പ്രവർത്തന പരിപാലനം സ്കൂൾ പച്ചക്കറി, തോട്ടം ബട്ടർഫ്ലൈ, പാർക്ക് എന്നിവയുടെ പരിപാലനം എന്നിവ ഗ്രീൻ ആർമിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി വരും പുതുതലമുറകളിൽ മാലിന്യ നിർമ്മാർജ്ജനതെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പദ്ധതി.
മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായാണിത്.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വിനോദ് ഉദ്ഘാടനം ചെയ്ത് “സ്വച്ഛത ഹി സേവാ” പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി സിന്ധു ജയൻ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ച് കൊണ്ട് ബ്ലോക്ക് മെമ്പർ o c രവി സംസാരിച്ചു ഐആർടിസി ഹരിത സഹായ സ്ഥാപനം ജില്ലാ ട്രെയിനിങ് ഓഫീസർ ഇന്ദ്രജിത്ത് ഗ്രീൻ ആർമിയുമായി ബന്ധപ്പെട്ട ക്ലാസ് നയിച്ചു ഗ്രാമപഞ്ചായത്ത് കോഡിനേറ്റർ ശ്രീ ടിനു ആൻറണി നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!