Channel 17

live

channel17 live

അന്നശ്രീ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

സംരംഭ പരിശീലനത്തിലും ദേശീയതലത്തിൽ വിവിധതരം സംരംഭങ്ങൾക്ക് രൂപകൽപ്പന നൽകുകയും സാധാരണക്കാരുടെ ഉപജീവനത്തിന് കുടുംബശ്രീയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഐഫ്രത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ ആരംഭിക്കുന്ന അന്നശ്രീ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. ഗുണനിലവാരമുള്ളതും ആരോഗ്യകരവും ശുദ്ധമായ ഭക്ഷണവും ലഭ്യമാക്കുന്നതിന് പുറമെ ഏറെ തൊഴിൽ സാധ്യതകളും സൃഷ്ടിക്കുന്നതാണ് ഐഫ്രത്തിന്റെ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.

മാടക്കത്തറ ഹെൽത്ത് സെന്ററിന് സമീപം പ്രവർത്തനമാരംഭിച്ച സംരംഭം കാർഷിക വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളും ഭക്ഷ്യോല്പന്നങ്ങളുടെ നിർമാണവും ഗവേഷണവുമാണ് ലക്ഷ്യമിടുന്നത്. പരിപാടിയിൽ ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ രവി അധ്യക്ഷനായി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ, വാർഡ് മെമ്പർ സാവിത്രി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എ. കവിത, ഐഫ്രം സി. ഇ. ഒ അജയ് കുമാർ, ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ട് ഡോ.കെ. രജിതൻ, അഗ്രികൾച്ചറൽ ഫാം ലൈവിലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എം. ഷാജഹാൻ, രതി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!