ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ കേരളത്തില്‍ നിന്നുള്ള ഡൈനാമിക് ഡ്യൂവോ ചരിത്രം സൃഷിടിച്ചു. ദേശീയ റോബോട്ടിക്‌സ് ഒളിമ്പ്യാഡ് 2024 ല്‍ മാള ഹോളി ഗ്രെയ്‌സ് അക്കാദമി സി.ബി.എസ്.ഇ സ്‌കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സ്‌കൂളിലെ സഹോദരികളായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കാത്‌ലിന്‍ മാരി ജീസനും, 4-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലെയര്‍ റോസ് ജീസനും ഫ്യൂച്ചര്‍ ഇന്നൊവേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തില്‍ 1-ാം സ്ഥാനവും സ്വര്‍ണ്ണമെഡലും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും നേടി. ഈ നവംബറില്‍ തുര്‍ക്കിയില്‍ വച്ച് നടക്കുന്ന വേള്‍ഡ് റോബോട്ടിക്‌സ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവർ പങ്കെടുക്കുo.
ഇരുവരും കൂടി നിര്‍മ്മിച്ച റെസ്‌ക്യു ക്ലീന്‍ റോവേര്‍സ് എന്ന റോബോട്ടിക്‌സ് പ്രൊജക്റ്റ് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വെള്ളത്തിലും കരയിലും തനിയെ സഞ്ചരിക്കുന്ന രണ്ട് റോബോട്ടുകളെയാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കേരളം അഭിമുഖീകരിച്ച വെള്ളപ്പൊക്കദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഡ്യുവല്‍ ഫംഗ്ഷന്‍ റോബോട്ടിക് സൊല്യൂഷന്‍ ആണ് റെസ്‌ക്യൂ ക്ലീന്‍ റോവര്‍സ്. ഈ നൂതന പരിഹാരം വെള്ളപ്പൊക്ക അടിയന്തര സാഹചര്യങ്ങളിലും പരിസ്ഥിതി ശുചീകരണം മെച്ചപ്പെടുത്തുന്നതിനുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഈ കണ്ടുപിടുത്തത്തിന് പേറ്റന്റിനായി ഇന്ത്യാ ഗവണ്‍മെന്റില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കികള്‍.
ഇന്ത്യയിലും ഗള്‍ഫ് മേഖലയിലും നിന്നുള്ള 12 റീജണുകളില്‍ നിന്നായി 100 ഓളം സ്‌കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളോടു മത്സരിച്ചാണ് ക്യാതലിനും, ക്ലെയറും ഈ അഭിമാന നേട്ടം കൈവരിച്ചത്. ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ അടുത്തിടെ അവതരിപ്പിച്ച റോബോട്ടിക്‌സ് പാഠ്യ പദ്ധതിയുടെയും റോബോട്ടിക്‌സ് & എ. ഐ ലാബിന്റെയും മികവിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ക്യാതലിന്റെയും ക്ലെയറിന്റെയും വിജയമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ ഫിനാന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന തൃശ്ശൂര്‍ അമ്പഴക്കാട് പള്ളിപ്പാട്ട് കുടുംബത്തിലെ ജീസന്റെയും ഭാര്യ ലിയയുടെയും 4 മക്കളില്‍ മൂത്ത 2 പേരാണ് ക്യാതലിനും ക്ലെയറും.
അപൂർവ്വ നേട്ടംലോക റോബോട്ടിക്‌സ് ഒളിപ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്മാള ഹോളി ഗ്രെയ്‌സിലെ ക്യാതലിനും, ക്ലെയറും
