Channel 17

live

channel17 live

അഭയത്തിലൂടെ സ്നേഹസാന്ത്വനമായി തവനിഷ്

ക്രൈസ്റ്റ് കോളേജിലെ സാമൂഹികസേവന സംഘടനയായ തവനിഷ് ഒരുക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയാണ് അഭയം. ഈ വർഷം 6-ഓളം വീടുകൾക്കാണ് പുനരുദ്ധാരണ ഫണ്ട്‌ കൈമാറുന്നത്. അതിനുപുറമേ 7- ഓളം വ്യക്തികൾക്ക് മെഡിക്കൽ സഹായവും കൈമാറി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ അസിസ്റ്റന്റ് പ്രൊഫസർ ഷീബ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാദർ. ജോളി ആൻഡ്റൂസ് സി.എം. ഐ സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സേവിയർ ജോസഫ്,ബർസാർ ആയ ഡോ.ഫാദർ വിൻസെന്റ് എൻ.എസ് സി.എം.ഐ, സെൽഫ് ഫിനാൻസിംഗ് കോഡിനേറ്റർ ഡോ.ടി. വിവേകാനന്ദൻ, ഡീൻ ഓഫ് ഫാക്കൾട്ടി ആൻഡ് സ്റ്റുഡന്റസ് അഫ്‌യർ ഡോ.അനിൽകുമാർ എന്നിവർ ആശംസ അറിയിചച്ച് സംസാരിച്ചു.തുടർന്ന് തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ അസ്റ്റ്. പ്രൊഫ.റീജ നന്ദി അർപ്പിച്ച് സംസാരിച്ചു. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ മാരായ അസിസ്റ്റന്റ് പ്രൊഫസർ മാരായ മുവിഷ് മുരളി, പ്രിയ ബാലകൃഷ്ണൻ, തൗഫീഖ്, അഖിൽ, ഡോക്ടർ സുബിൻ ജോസ്, തവനിഷ് സ്റ്റുഡന്റസ് കോർഡിനേറ്റർ മാരായ സജിൽ, ആരോൺ, അതുൽ, ഐറിൻ, അമൃത, ഹാദി, ഹന്ന എന്നിവരും പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!