വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അമരവാണി സാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രമോഹൻ കുമ്പളങ്ങാട് സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അമരവാണി സാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രമോഹൻ കുമ്പളങ്ങാട് സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുമാരി രാഗശ്രി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കുമാരി ആത്മജ സ്വാഗതവും , കുമാരി ശ്വേത പ്രമോദ് കൃതജ്ഞയും രേഖപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ എം.കെ. ശ്രീനിവാസൻ , മാനേജർ യു. പ്രഭാകരൻ,സ്കൂൾ സമിതി അംഗം സുരേഷ് വനമിത്ര എന്നിവർ ആശംസകൾ നേർന്നു.