Channel 17

live

channel17 live

അമിറ്റി റൈഡേഴ്സ് ൻ്റേ ഫസ്റ്റ് ആനിവേഴ്സറിയോട് അനുബന്ധിച്ച് ചാലക്കുടി മുതൽ അതിരപ്പിള്ളി വരെ സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചു

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സാജു പൗലോസ്ഫ്ലാഗ് ഓഫ് നിർവഹിച്ചു.

അമിറ്റി റൈഡേഴ്സ് ൻ്റേ ഫസ്റ്റ് ആനിവേഴ്സറിയോട് അനുബന്ധിച്ച് ചാലക്കുടി മുതൽ അതിരപ്പിള്ളി വരെ സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചു. കൺസർവ് ദ ഫോറസ്റ്റ് സേവ് ദ പ്ലാനറ്റ് എന്ന .. ആശയത്തോടെയാണ് അമിറ്റി റൈഡേഴ്സ് ഉം ഡെക്കാത്തലോൺ ഉം ചേർന്ന് ചലഞ്ച് റൈഡ് സംഘടിപ്പിച്ചത്. ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സാജു പൗലോസ്ഫ്ലാഗ് ഓഫ് നിർവഹിച്ചു.ഒരു വർഷം മുൻപാണ് അതിരപ്പള്ളിയിൽ വച്ച് അമിറ്റി റൈഡേഴ്സ് രൂപം കൊള്ളുന്നത്.

ചാലക്കുടി കലാഭവൻ മണി പാർക്കിൽ നിന്നും ആരംഭിച്ച സൈക്ലിംഗ് ചലഞ്ചിൽ സംസ്ഥാനത്തെ വിവിധ സൈക്ലിംഗ് കമ്മിറ്റികൾ പങ്കെടുത്തു. രാവിലെ ആറുമണിയോടെ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾസ്റ്റുകൾക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. സൈക്കിളുകൾ പരിശോധിക്കുവാൻ ഡെക്കതലോൺ ടീമിൻറെ വിദഗ്ധസംഘം സന്നിഹിതരായിരുന്നു. ആംബുലൻസ് സൗകര്യവും ഹെൽത്ത് സർവീസും ഉണ്ടായിരുന്നു. ചാലക്കുടിയിൽ നിന്ന് തുടങ്ങി അതിരപ്പിള്ളിയിൽ റൈഡ് അവസാനിച്ചു. റൈഡിൽ പങ്കെടുത്തവർക്ക് മെഡലുകളും, ഈ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നൂറോളം സൈക്കിൾസ്റ്റുകൾ സൈക്കിൾ ചലഞ്ചിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!