ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിലെ പുറപ്പാട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം.
ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലത്തിലെ വിദ്യാർത്ഥിനിയായ ഗോപികയുടെ അരങ്ങേറ്റം 2023 ആഗസ്റ്റ് 13 ന് രാവിലെ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ വച്ച് അരങ്ങേറി ശ്രീകൃഷ്ണചരിതം നങ്ങ്യാർ കൂത്തിലെ പുറപ്പാട് അവതരിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം .ആറ് വർഷമായി ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ഗോപിക ഗുരുകുലത്തിൽ പഠിച്ചു വരുന്നു. കൂടിയാട്ട സമ്പ്രദായ രീതിയിൽ രണ്ടു ദിവസങ്ങളായി രാവിലെയാണ് അരങ്ങേറ്റം നടത്തുന്നത്. ആഗസ്റ്റ് 14 തിങ്കളാഴ്ച നങ്ങ്യാർ കൂത്തിലെ മഥുരാ രാജധാനി വർണ്ണന അവതരിപ്പിക്കും.