ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു.
പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടം ഗവ. എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, വി.ജി വനജകുമാരി എന്നിവര്‍ മുഖ്യാതിഥികളായി. 116 വര്‍ഷം പിന്നിട്ട അമ്മാടം ഗവ. എല്‍.പി സ്‌കൂളിന് ഒരു പുതിയ കെട്ടിടം എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ പാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെറി ജോസഫ്, ജെയിംസ് പി. പോള്‍, കെ. പ്രമോദ്, വിദ്യാനന്ദനന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനിത മണി, ചേര്‍പ്പ് ബിആര്‍സി ബിപിസി സുരേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് സി.എസ് സുനില്‍, എം.പി.ടി.എ പ്രസിഡന്റ് സുമിത സുരേഷ്, പ്രധാന അധ്യാപിക ടി.കെ ശ്രീജ, സീനിയര്‍ അധ്യാപിക സി.എ ഷീജ, സ്‌കൂള്‍ ലീഡര്‍ അനാമിക പി. അനില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ജി വിനയന്‍, സുഭാഷ് മാരാത്ത്, കെ.ആര്‍ ചന്ദ്രന്‍, സി.വി സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.